world-cup

മാഞ്ചസ്റ്റർസിറ്റി: 80 പന്തിൽ സെഞ്ച്വറി നേടിയ ഓപ്പണർ രോഹിത് ശർമയുടെ കരുത്തിൽ പാകിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ രണ്ട് വിക്കറ്ര് നഷ്‌ടത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒമ്പത് ബൗണ്ടറികളുടെയും മൂന്ന് സിക്‌സുകളുടെയും അകമ്പടിയോടെയാണ് രോഹിത് സെഞ്ച്വറി പിന്നിട്ടത്.എന്നാൽ 38ആം ഓവറിൽ ഹസൻ അലിയുടെ പന്തിൽ അനാവശ്യമായ ഷോട്ടിന് ശ്രമിച്ച രോഹിത് ശർമ പുറത്തായി 78 പന്തിൽ 57 റൺസെടുത്ത കെ.എൽ.രാഹുലിന്റെയും 113 പന്തിൽ 140 റൺസ് നേടിയ രോഹിത് ശർമയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 39 ഓവർ പൂർത്തിയാകുമ്പോൾ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 244 റൺസ് എന്ന നിലയിലാണ്. ക്യാപ്‌ടൻ വിരാട് കൊഹ്‌ലി 39 റൺസോടെയും അ‌ഞ്ച് റൺസുമായി ഹാർദിക് പാണ്ഡ്യെയുമാണ് ക്രീസിൽ.

ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ സർഫ്രാറാസ് അഹമ്മദ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ തമിഴ്നാട് താരം വിജയ് ശങ്കർ ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. പരിക്കിന്റെ പിടിയിലായ ഓപ്പണർ ശിഖർ ധവാനു പകരക്കാരനായാണ് വിജയ് ശങ്കർ എത്തിയത്. ഇതോടെ ജസ്പ്രീത് ബുമ്ര – ഭുവനേശ്വർ കുമാർ സഖ്യത്തിനൊപ്പം പേസ് ബോളിംഗ് ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും വിജയ് ശങ്കറും പന്തെറിയാനെത്തും. പാക് ടീമിൽ രണ്ട് സ്പിന്നർമാരാണ്. കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണഅ ഇന്ത്യൻ സ്‌പിന്നർമാർ. ലോകകപ്പുകളിൽ പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റിട്ടില്ല. ഇതുവരെയുണ്ടായ ആറു പോരാട്ടങ്ങളിലും ഇന്ത്യയാണ് ജയിച്ചത്.