hair

അന്നും ഇന്നും പെണ്ണിന് അഴക് തന്നെയാണ് അവളുടെ മുടി. എന്നാൽ മറ്റ് കാലങ്ങളെ അപേക്ഷിച്ച് മഴക്കാലത്ത് മുടി കൊഴിച്ചിലും കൂടുതലായിരിക്കാം. പ്രിയപ്പെട്ട മുടി കൊഴിയുന്ന സങ്കടത്തിനാൽ മഴക്കാലം നന്നായി ആസ്വദിക്കാനും സാധിക്കില്ല.

ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ബ്യൂട്ടിപാർലറിൽ പോയും വിലകൂടിയ എണ്ണവാങ്ങിയുമൊക്കെ പോക്കറ്റ് കാലിയാകുകയും ചെയ്യും. എന്നാൽ മിക്കപ്പോഴും നിരാശയായിരിക്കും ഫലം. എന്നാൽ കുറച്ച് സമയം മാറ്റിവച്ചാൽ പോക്കറ്റ് കാലിയാകാതെ വീട്ടു വൈദ്യങ്ങളുപയോഗിച്ച് ഈ പ്രശ്നത്തിൽ നിന്ന് പരിഹാരം കാണാം.

മഴക്കാലത്ത് മുടി സംരക്ഷിക്കാൻ പറ്റിയ ചില ടിപ്‌സ്

-സുഗന്ധ ദ്രവ്യങ്ങളുപയോഗിച്ച് പുക കൊള്ളിക്കുക

-ഉറങ്ങാൻ കിടക്കുമ്പോൾ തലമുടി അയച്ചുകെട്ടുക ഇത് മുടി പൊട്ടുന്നത് തടയും

-മുടി ഉണങ്ങിയ ശേഷം മാത്രം കെട്ടിവയ്ക്കുക. അല്ലാത്തപക്ഷം ദുർഗന്ധത്തിനും മുടിയിൽ കെട്ടുകൾ ഉണ്ടാകാനും കാരണമാകും

-നല്ല ഉറക്കവും ടെൻഷനില്ലാത്ത മനസുമാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം.

-കശുവണ്ടി, ബദാം,ഇലക്കറികൾ തുടങ്ങി വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക.

-ആഴ്ചയിലൊരിക്കലെങ്കിലും ഇളംചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് തലയിൽ മസാജ് ചെയ്‌താൽ താരനകറ്റി മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

-കറ്റാർ വാഴ ഇടിച്ച് പിഴിഞ്ഞ് തലയിൽ തേച്ച് മസാജ് ചെയ്യുക

- മഴക്കാലത്ത് മുടിയിൽ ദിവസവും ഒരു തവണ ആവി കൊള്ളിക്കുന്നത് ഗുണം ചെയ്യും.

-കഞ്ഞണ്ണിയുടെ തണ്ടും ഇലയും ഇടിച്ച് പിഴിഞ്ഞ് തലയിൽ തേക്കുക.

-കുതിർത്തുവച്ച ഉലുവയും കഞ്ഞിവെള്ളവും ചേർത്ത് അടിച്ച് തലകഴുകുക.