indian-highcommission

ലണ്ടൻ: ഇന്ത്യയിലേക്ക് വിസ കൂടാതെ യാത്ര ചെയ്യാവുന്ന ഒ.സി.ഐ ഒരു പ്രത്യേക പാസ്‌പോർട്ടാണ് നൽകുന്നതെന്നും ആ പാസ്‌പോർട്ട് പുതുക്കുമ്പോൾ പുതിയതിലേക്കു ഒ.സി.ഐ മാറ്റണമെന്നും ഇന്ത്യൻ ഹൈ കമ്മീഷനിലെ ഒ.സി.ഐ പാസ്‌പോർട്ട് ചുമതലയുള്ള കൗൺസിലർ അനിൽ നോട്ടിയേൽ പറഞ്ഞു. മലയാളി അസോസിയേഷൻ ഒഫ് ദ യു.കെ മാനർപാർക്കിലെ കേരളാ ഹൗസിൽ സംഘടിപ്പിച്ച ഒ.സി.ഐ സംബന്ധമായ പ്രത്യേക പരിപാടിയിലാണ് അനിൽ നോട്ടിയേൽ ഇക്കാര്യം പറഞ്ഞത്. ഒ.സി.ഐ പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റാതിരുന്നാൽ അത് എയർപോർട്ടിലും എമിഗ്രേഷനിലും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റീഫൻ ടിംസ് എം.പി, ഉണ്മേഷ് ദേശായി എന്നിവരും എം.എ.യു.കെയ്ക്ക് വേണ്ടി സെക്രട്ടറി അനിൽ ഇടവനയും, ഡയറക്ടർ ശ്രീജിത്ത്‌ ശ്രീധരനും സംസാരിച്ചു.