sheela-actress

മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് പ്രതികരിച്ച് മലയാളത്തിന്റെ മഹാനടി ഷീല. ഹോർമോൺസ് കൂടുമ്പോഴാണ് മനുഷ്യർ മൃഗങ്ങളെ പോലെയാകുന്നതെന്നും നല്ല കുടുംബത്തിൽ ജനിക്കുന്നവരാരും സ്ത്രീകളെ ഉപദ്രവിക്കാൻ തയ്യാറാകില്ലെന്നും ഷീല പറഞ്ഞു. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഷീലയുടെ പ്രതികരണം.

അടുത്തിടെ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇപ്പോഴത്തെ ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള ഹോർമോണുകളാണ് സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിന് പുരുഷന്മാരെ പ്രേരിപ്പിക്കുന്നതെന്ന് ഷീല പറഞ്ഞിരുന്നു. എന്നാൽ താൻ ഉദ്ദേശിച്ചത് സിനിമയിലെ മാത്രം കാര്യമല്ലെന്നും കൊച്ചുപയ്യന്മാർ വരെ പീഡനത്തിൽ ഉൾപ്പെടുന്നതാണ് പറഞ്ഞതെന്ന് ഷീല വ്യക്തമാക്കി.

'ഹോർമോൺസ് കൂടുമ്പോഴല്ലേ മനുഷ്യർ മൃഗം പോലെയാകുന്നത്. നൂറു കാരണങ്ങളിൽ ഒന്നാണ് ഞാൻ പറഞ്ഞത്. അത് മാത്രം വലുതാക്കി എഴുതുകയായിരുന്നു. നല്ല കുടുംബത്തിൽ ജനിക്കുന്നവരാരും അങ്ങനെ ചെയ്യില്ല. അഥവാ നല്ല കുടുംബത്തിൽ ജനിക്കുന്ന എത്രയോ പേർ മോശമായിട്ട് ചെയ്യുന്നു. അത് അവർ ജനിക്കുന്ന സമയമാണ്. അസുരജാതകങ്ങളായിരിക്കുമവർ. സിനിമയിൽ മാത്രമല്ല എല്ലാ സ്ഥലത്തുമുണ്ടിത്'.

ഷീലയുമായുള്ള പ്രത്യേക അഭിമുഖത്തിന്റെ പൂർണരൂപം-