pk-sasi

പാലക്കാട്: പി.കെ ശശി എം.എൽ.എയ്ക്ക് എതിരായി ലൈംഗിക പീഡന പരാതി നൽകിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് രാജിവച്ചു. തനിക്കനുകൂലമായി നിലപാടെടുത്ത നേതാക്കളെ തരംതാഴ്ത്താൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. ഇന്ന് നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി യോഗത്തിലാണ് കമ്മിറ്റി അംഗം കൂടിയായ യുവതി രാജി സമർപ്പിച്ചത്.

പ്രായക്കൂടുതൽ കാരണം ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികളിൽ ചിലരെ മാറ്റാൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനിച്ചിരുന്നു. പകരം മറ്റുചിലരെ ഈ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനം. ലൈംഗികാരോപണ വിഷയത്തിൽ തനിക്കെതിരെ നിലപാടെടുത്ത ഒരാളെ ജില്ലാ വൈസ് പ്രസിഡന്റ് ആക്കിയതിലുള്ള പ്രതിഷേധമാണ് യുവതിയുടെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.