nitish

ഡൽഹി: 60 വയസിന് മുകളിൽ പ്രായമുളള പാവപ്പെട്ടവർക്കായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പെൻഷൻ പദ്ധതി. മുഖ്യമന്ത്രി വൃദ്ധജൻ പെൻഷൻ യോജന (എം.വി.പി.വൈ) എന്ന പദ്ധതിയിൽ അറുപത് വയസ്സിന് മുകളില്‍ പ്രായമുളള പാവപ്പെട്ടവർക്ക് മാസം തോറും 400 രൂപ ലഭിക്കും. 80 വയസ്സിന് മുകളിൽ പ്രായമുളളവർക്ക് 500 രൂപയും നൽകുന്നതാണ് പദ്ധതി. ഇത് നടപ്പാക്കാനായി 18,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുണ്ട്. സർവീസില്‍ നിന്നും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ പദ്ധതിയിൽ അംഗമാകാൻ യോഗ്യരല്ല. ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം 36 ലക്ഷം ആളുകൾ പദ്ധതിയില്‍ അംഗമാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. പ്രായമായവർക്ക് അന്തസും ആദരവും നൽകുന്നതിന്റെ ഭാഗമായാണ് ഈ പെൻഷന്‍ പദ്ധതിയെന്ന് നിതീഷ് കുമാർ പറഞ്ഞു. ഇതുവരെ രണ്ട് ലക്ഷം പേർ പദ്ധതിയിൽ ചേരാൻ ഓൺലൈൻ വഴി അപേക്ഷ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.