മാഞ്ചെറ്റർ: പാകിസ്ഥാനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ഇന്ത്യ വിജയത്തിലേക്ക്. ഇന്ത്യയുടെ ശക്തമായ ബൗളിംഗ് നിരക്ക് മുന്നിൽ പാകിസ്താന്റെ വിക്കറ്റ് തുടരെ നഷ്ടപ്പെട്ടു. ഇമാം ഉൾ ഹഖ് (7), ഫഖർ സമാൻ (62), ബാബർ അസം (48), മുഹമ്മദ് ഹഫീസ് (9), ഷുഐബ് മാലിക്ക് (0) എന്നിവരെയാണ് ഇന്ത്യൻ താരങ്ങൾ എറിഞ്ഞു വീഴ്‌ത്തിയത്. ഇന്ത്യയ്‌ക്ക് വേണ്ടി കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
337 റൺസ് വിജയലക്ഷ്യം പിന്തുർന്ന പാകിസ്ഥാന് ആദ്യം തന്നെ അടിതെറ്റി. ടോസ് ആദ്യം തന്നെ നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശർമയുടെ (140) തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തിരുന്നു. ഇന്ത്യയുടെ സ്കോർ പിന്തുടർന്ന പാകിസ്ഥാന് ബാറ്റിംഗ് തകർച്ചയായിരുന്നു. പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുക്കുമ്പോഴാണ് മഴ എത്തിയത്. നിലവിൽ പാകിസ്ഥാനെതിരെ ഇന്ത്യ 35 ഒാവർ എറഞ്ഞിട്ടുണ്ട്.