india-pak-world-cup

മാഞ്ചെസ്റ്റർ: ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 89 റൺസ് ജയം. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 35-ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറിൽ 302 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. എന്നാൽ 35 ഓവറിൽ ആറിന് 166 റൺസായിരുന്നു പാകിസ്ഥാന്. ജയിക്കാൻ അഞ്ച് ഓവറിൽ 136 റൺസെടുക്കേണ്ട അവസ്ഥ വന്നു. എന്നാൽ 40 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കാനേ പാകിസ്ഥാന് സാധിച്ചുള്ളൂ.

337 റൺസ് വിജയലക്ഷ്യം പിന്തുർന്ന പാകിസ്ഥാന് ആദ്യം തന്നെ അടിതെറ്റി. ടോസ് ആദ്യം തന്നെ നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശർമയുടെ (140) തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തിരുന്നു. ഇന്ത്യയുടെ സ്കോർ പിന്തുടർന്ന പാകിസ്ഥാന് ബാറ്റിംഗ് തകർച്ചയായിരുന്നു. പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുക്കുമ്പോഴാണ് മഴ എത്തിയത്.രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കർ, കുൽദീപ് യാദവ്, ഹാർദ്ദിക് പാണ്ഡ്യ എന്നിവരുടെ കൃത്യതയാർന്ന ബൗളിംഗാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. ലോക കപ്പിൽ ഇതുവരെ പാകിസ്ഥാനോട് തോറ്റിട്ടില്ലെന്ന റെക്കാഡ് ഇന്ത്യ കാത്തു സൂക്ഷിച്ചു