ഭുവനേശ്വർ : എഫ്.ഐ.എച്ച് സിരീസ് ഫൈനൽസ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം. ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 5-1 നാണ് ഇന്ത്യ തകർത്തത്. ഇന്ത്യയ്ക്കുവേണ്ടി വരുൺ കുമാറും ഹർമൻ പ്രീത് സിംഗും രണ്ട് ഗോളുകൾ വീതം നേടി. വിവേക് സാഗർ പ്രസാദ് ഒരു ഗോളടിച്ചു. ഇൗ ടൂർണമെന്റിന്റെ ഫൈനലിലെത്തിയപ്പോൾത്തന്നെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇൗവർഷാവസാനം നടക്കുന്ന ഒളിമ്പിക് ക്വാളിഫൈയിംഗ് ടൂർണമെന്റിൽ കളിക്കാൻ യോഗ്യത നേടിയിരുന്നു. സെമിയിൽ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ ജപ്പാനെ 7-2 നാണ് ഇന്ത്യ തോൽപ്പിച്ചിരുന്നത്.