നോയ്ഡ : ഫെഡറേഷൻ കപ്പ് ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ കേരളം മൂന്നാംസ്ഥാനം സ്വന്തമാക്കി. ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലിൽ കേരള വനിതകൾ 91-70 ന് മഹാരാഷ്ട്രയെ കീഴടക്കുകയായിരുന്നു. കേരളത്തിന് വേണ്ടി അഞ്ജന വി.ജി 26 പോയിന്റ് നേടി. ടോപ് സ്കോററായി. പുരുഷവിഭാഗത്തിൽ പഞ്ചാബ് പൊലീസും വനിതാ വിഭാഗത്തിൽ ഇൗസ്റ്റേൺ റെയിൽവേയുമാണ് ചാമ്പ്യൻമാരായത്.