സൗദി മിനിസ്ട്രി ഒഫ് ഹെൽത്തിൽ (എം.ഒ.എച്ച്) നഴ്സ് തസ്തികയിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. 99 ഒഴിവുണ്ട്. ബിഎസ ്സി നഴ്സിംഗ് കഴിഞ്ഞ സ്ത്രീകൾക്ക് അപേക്ഷിക്കാം. ഐസിയു, എൻഐസിയു, പിഐസിയു, എമർജൻസി, മെഡിക്കൽ സർജിക്കൽ വാർഡ് ആൻഡ് പി വാർഡ് ആൻഡ് മെറ്റേണിറ്റി വിഭാഗങ്ങളിലേക്കാണ് ഒഴിവ്. രണ്ട് വർഷത്തിൽ കൂടുതൽ തൊഴിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം: 4000-7000 സൗദി റിയാൽ. സൗജന്യ ഭക്ഷണം, താമസ സൗകര്യം. രണ്ട് വർഷത്തെ കരാർ നിയമനമാണ്. ഇന്റർവ്യൂ: ജൂലായ് 2ാ മത്തെ ആഴ്ച നടക്കും. ഔദ്യോഗിക രേഖകളുമായി ഇന്റർവ്യൂവിന് ഹാജരാകണം. ഗുഡ് വിൽ അസോസിയേറ്റ്സ് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇമെയിൽ: goodwillassociate2011@gmail.com. www.timesjobs.com എന്ന വെബ്സൈറ്റിൽക്കൂടി വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും സാധിക്കും.
ആസ്റ്റർ അൽ റഫാ ഹോസ്പിറ്റൽ
ഒമാനിലെ ആസ്റ്റർ അൽ റഫാ ഹോസ്പിറ്റലിലേക്ക് സ്റ്രാഫ് നഴ്സ് റിക്രൂട്ട്മെന്റ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
യോഗ്യത: ബിഎസ ്സി, ജിഎൻ.എം. മൂന്ന് വർഷത്തെ തൊഴിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാൻ താത്പര്യമുള്ളവർ hr.sohar@asterhospital.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം . കമ്പനി വെബ്സൈറ്റ് :https://asteroman.com.