കോഴിക്കോട് : കലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ല തുടർച്ചയായ രണ്ടം തവണയും ഒാവറാൾ ചാമ്പ്യൻമാരായി. 10 വീതം സ്വർണവും വെള്ളിയും 11 വെങ്കലവുമായി 189 പോയിന്റാണ് കോട്ടയം നേടിയത്. ഒൻപത് സ്വർണമുൾപ്പെടെ 170 പോയിന്റ് നേടിയ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. വനിതാവിഭാഗത്തിൽ കോട്ടയവും പുരുഷവിഭാഗത്തിൽ പാലക്കാടും ചാമ്പ്യൻമാരായി. ഇന്നലെ ട്രിപ്പിൾ ജമ്പിൽ എറണാകുളത്തിന്റെ എൽദോസ് പോൾ മീറ്റ് റെക്കാഡ് കുറിച്ചു. 16.09 മീറ്ററാണ് എൽദോസ് ചാടിയത്.