മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
തൊഴിൽ നേട്ടം, മത്സരങ്ങളിൽ വിജയം, സാമ്പത്തിക ഉയർച്ച.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രാർത്ഥനകൾ ഫലിക്കും, വ്യാപാര പുരോഗതി, പുതിയ ചുമതലകൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സഹപ്രവർത്തകരുടെ സഹകരണം, വിദ്യാപുരോഗതി, വിട്ടുവീഴ്ചകൾക്ക് തയ്യാറാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഗൃഹാന്തരീക്ഷം മെച്ചപ്പെടും, ഭാവനകൾ യാഥാർത്ഥ്യമാകും. നവീന ആശയങ്ങൾ നടപ്പാക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സംസാരത്തിൽ മിതത്വം പാലിക്കും. സഹായ മനഃസ്ഥിതി കാട്ടും, വേണ്ടപ്പെട്ടവരുടെ സഹകരണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആഘോഷങ്ങളിൽ പങ്കെടുക്കും. മാതൃകാപരമായി പ്രവർത്തിക്കും, യാത്രകൾ ഗുണം ചെയ്യും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രവർത്തന വിജയം, മാതാവിന്റെ അനുഗ്രഹം, മനഃസന്തോഷം ലഭിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മഹദ് വ്യക്തികളെ പരിചയപ്പെടും, സമചിത്തതയോടെ പ്രവർത്തിക്കും. ധനം വന്നു ചേരും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പരീക്ഷകളിൽ വിജയം, പ്രവർത്തന മികവ്, മംഗളകർമ്മങ്ങൾക്ക് നേതൃത്വം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ആരോഗ്യം സംരക്ഷിക്കും. കർമ്മപുരോഗതി, ആഗ്രഹങ്ങൾ സഫലമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കലാരംഗത്ത് നേട്ടം. നിസ്വാർത്ഥ സേവനം, മാനസിക ആരോഗ്യം വർദ്ധിക്കും.
മീനം : (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ഗൃഹനിർമ്മാണത്തിൽ പുരോഗതി, കർമ്മമേഖല പുഷ്ടിപ്പെടും, വിദ്യാഗുണം.