കൈയിൽ കിട്ടുന്നതെന്തും ചെവിക്കുള്ളിലിടുന്ന ശീലം നന്നല്ല. ഇത് കർണപുടത്തിൽ മുറിവുണ്ടാക്കും, കേൾവിശക്തിയും നഷ്ടപ്പെട്ടേക്കാം. കേൾവിക്കുറവ്, ശരീരത്തിന്റെ ബാലൻസ് തെറ്റുന്നു എന്ന തോന്നൽ, ചെവിക്കുളളിൽ മുഴക്കം, ചെവിവേദന, ചൊറിച്ചിൽ എന്നിവയുണ്ടായാൽ ഉടൻ വൈദ്യസഹായം തേടുക.
ബഡ്ഡുകൾ ചെവിയുടെ പുറംഭാഗം വൃത്തിയാക്കാൻ മാത്രം ഉപയോഗിക്കാവൂ. വാക്സ് നീക്കാൻ ഡോക്ടറെ സമീപിക്കുക. തുള്ളിമരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക. ശുദ്ധമല്ലാത്ത ജലത്തിലെ കുളി ചെവിയ്ക്ക് ഭീഷണിയാണ്. ശ്വസന സംബന്ധമായ അണുബാധകൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ബധിരതയുണ്ടായേക്കാം.ഫാക്ടറികളിലും മെഷീനുകൾക്ക് സമീപവും ജോലി ചെയ്യുന്നവർ ശബ്ദപ്രതിരോധ സംവിധാനം ഉപയോഗിക്കുക. ഉയർന്ന ശബ്ദത്തിൽ ഹെഡ് സെറ്റുകളും ഹോംതിയേറ്ററുകളും ഉപയോഗിക്കരുത്.
ദീർഘനേരം ഹെഡ്ഫോൺ ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ കാതുകൾക്ക് വിശ്രമം നൽകണം. ഷവറിൽ കുളിക്കുമ്പോഴും നീന്തുമ്പോഴും ചെവിയ്ക്കുള്ളിൽ വെള്ളം കയറരുത്. ചെവിക്കുള്ളിൽ വെള്ളം കടന്നാൽ ബഡ്സിടരുത്. വെള്ളം പുറത്ത് കളയാനാകുന്നില്ലെങ്കിൽ ഡോക്ടറെ കാണുക.