റാഞ്ചി, ക്ഷേത്രത്തിൽ ഇരുന്ന് മദ്യപിക്കാൻ അനുവദിക്കാത്ത പൂജാരിയെ കുത്തിക്കൊന്നു. ഭംഗരാജ ബാബ ക്ഷേത്രത്തിലെ പൂജാരിയായ റാം സുന്ദർ ഭൂയിയെ(55) ആണ് ജിത്തു ഭായി എന്ന യുവാവും കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയത്.
ക്ഷേത്രത്തിനുള്ളിലേക്ക് മദ്യവും മാംത്സാഹാരവും കയറ്റുന്നത് തടഞ്ഞതിനാണ് യുവാക്കൾ പൂജാരിയെ ആക്രമിച്ചത്. മർദ്ദനത്തിന് ശേഷം പൂജാരിയെ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. അവശനിലയിലായ റാം സുന്ദറിനെ കണ്ട ഗ്രാമവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലാക്കുകയും ചെയ്‌തു. മരണമൊഴിയായി പൂജാരി തന്നെയാണ് ജിത്തുഭായിയുടെ പേര് പറഞ്ഞത്.