സോഷ്യൽ മീഡിയയിലെ ഏതൊരു അഭിപ്രായ പ്രകടനത്തിലും അശ്ലീലം കലർത്തുന്ന ഒരുകൂട്ടം ആളുകളുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് സിനിമാ നടിമാർക്ക് നേരെയാണ് കൂടുതലായി ഇത്തരത്തിലുള്ള കമന്റുകൾ വരാറുള്ളത്. മിക്കവരും വയ്യാവേലി എടുത്ത് തലയിൽ വയ്ക്കാൻ വയ്യെന്ന് കരുതി അതൊക്കെ കണ്ടില്ലെന്ന് നടിക്കും. അവിടെയാണ് ചലച്ചിത്രതാരം മാലാപാർവതി വ്യത്യസ്തയായത്.
കഴിഞ്ഞ ദിവസം മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരാൾ അശ്ലീലം കലർത്തി കമന്റിട്ടിരുന്നു. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രം അർഥമുള്ള സിനിമയാണെന്നും തീർച്ചയായും കാണണമെന്നും പറഞ്ഞായിരുന്നു മാലാ പാർവതിയുടെ പോസ്റ്റ്.
എന്നാൽ 'മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ' എന്നായിരുന്നു യുവാവിന്റെ കമന്റ്.അയാൾ ഇട്ട കമന്റിന്റെ സ്ക്രീൻഷോട്ടെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മാലാ പാർവതിയുടെ മറുപടി. സംഭവം വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്ത് യുവാവ് തടിതപ്പി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ഉണ്ട' എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ.ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്പെഷ്യലാണ്. എന്നാൽ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമൻറ് ഒന്ന് നോക്കിക്കേ.. രണ്ട് അർത്ഥത്തിൽ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്... എവിടെ വേണമെങ്കിലും കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ...