food

മഴക്കാലത്ത് പുതച്ച് മൂടി കിടന്നുറങ്ങാൻ നല്ല സുഖമാണ്. എന്നാൽ മറ്റ് കാലങ്ങളേക്കാൾ കൂടുതൽ രോഗം പിടിപെടാൻ സാധ്യതയുള്ളത് മഴക്കാലത്താണ്. ഇത്തരം രോഗങ്ങൾ വരുന്നതിൽ നമ്മുടെ ഭക്ഷണ രീതിയ്ക്ക് ചെറുതല്ലാത്ത ഒരു പങ്കുണ്ട്. ശുചിത്വം പോലെത്തന്നെ പ്രധാനമാണ് ഭക്ഷണവും. പ്രഭാത ഭക്ഷണം വളരെ പ്രധാനമാണ്. മഴക്കാലത്ത് മാത്രമല്ല എല്ലാ കാലത്തും പ്രഭാത ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്.

മഴക്കാലത്ത് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ...

-മഴ ആസ്വദിച്ച് വെറുവയറ്റിൽ കാപ്പി കുടിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ കടുപ്പം കുറച്ച് മതി. അമിതമായി കാപ്പിയും ചായയും കുടിക്കുന്നത് ഒഴിവാക്കണം.

food

-തലേ ദിവസം രാത്രിയുള്ള ഭക്ഷണം ചൂടാക്കി കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. എന്നാൽ അത് രോഗങ്ങൾ ക്ഷണിച്ച് വരുത്തലാണ് ഇളം ചൂടോടു കൂടി ഭക്ഷണം കഴിക്കുക. ഭക്ഷണം തണുത്ത ശേഷം കഴിക്കുന്ന ശീലം പരമാവധി ഒഴിവാക്കുക.

- ഭക്ഷണപദാർത്ഥങ്ങൾ അടച്ച് വയ്ക്കുക. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലവും സൂക്ഷിക്കുന്ന സ്ഥലവും വൃത്തിയുള്ളതായിരിക്കണം.

-പഴവർഗങ്ങളും പച്ചക്കറികളുമൊക്കെ നന്നായി കഴുകി ഉപയോഗിക്കുക.

cofee

-ഏറ്റവും വിശപ്പ് അനുഭവപ്പെടുന്ന കാലമാണ് മഴക്കാലം. എന്നാൽ വലിച്ചുവാരി ഭക്ഷണം കഴിക്കാതിരിക്കുക. എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക.

-എണ്ണപലഹാരങ്ങൾ കുറയ്ക്കുക.

veg

-മസാലയുടെ ഉപയോഗം കുറയ്ക്കുക.

--മഴയത്ത് ദാഹം കുറവായിരിക്കും. എന്നാൽ ദിവസവും ആറ്-എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ

oil