ഇന്ത്യയിലെ ആദ്യ കോംപാക്‌ട് എസ്.യു.വി എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ വാഹനമാണ് ഫോർഡിന്റെ എക്കോസ്‌പോർട്ട്. ഇപ്പോൾ പുതിയ ഫീച്ചറുകളുമായി ഫോർഡിന്റെ എക്കോസ്‌പോർട്ട് തണ്ടർ എഡിഷൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുകയാണ്. പെട്രോൾ മോഡലിന് 10.18 ലക്ഷം രൂപയും ഡീസൽ മോഡലിന് 10.68 ലക്ഷം രൂപയുമാണ് വിപണി വില.121 ബി.എച്ച്.പി പവർ നൽകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനും 99 ബി.എച്ച്.പി പവർ നൽകുന്ന 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് എക്കോസ്‌പോർട്ട് തണ്ടർ വേരിയന്റിലുള്ളത്. ഡ്യൂവൽ ടോൺ കളർ കോമ്പിനേഷനിൽ എത്തുന്ന വാഹനത്തിന്റെ പ്രത്യേകതകൾ ഇവിടെ പരിചയപ്പെടാം.