mamata-banerjee

കൊൽക്കത്ത: ദിവസങ്ങളായി തുടരുന്ന ബംഗാളിലെ ഡോക്ടർമാരുടെ സമരം ബി.ജെ.പിയുമായി ചേർന്നുള്ള ഗൂഡാലോചനയെന്ന് ആരോപണം. മമത സർക്കാരിനെ താഴെയിറക്കാൻ ഡോക്ടർമാരുമായി ചേർന്ന് ബി.ജെ.പി ഗൂഡാലോചന നടത്തുകയാണെന്നാണ് പ്രധാന ആരോപണം. ഉത്തർ പ്രദേശിലെ കുട്ടികളുടെ മരണത്തുടർന്ന് യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ വേട്ടയാടിയ ഡോക്ടർ കഫീൽ ഖാൻ, എഴുത്തുകാരിയായ രൂപ ഗുലാബ്, ചരിത്രകാരി മധുമിത മജുംദാർ എന്നിവരാണ് പ്രധാനമായും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ട്വിറ്റർ വഴി രംഗത്തെത്തിയിരിക്കുന്നത്.

മമതയുമായി രഹസ്യമായി ചർച്ച നടത്താൻ തങ്ങൾ ഒരുക്കമല്ലെന്ന് ജൂനിയർ ഡോക്ടർമാർ അറിയിച്ചിരുന്നു. ചാനൽ ക്യാമറകളുടെ മുന്നിൽവച്ച് പരസ്യമായി വേണം ചർച്ചകൾ നടത്തേണ്ടതെന്നും ഇവർ ആവശ്യപെട്ടു. ഈ കാരണം കൊണ്ടാണ് ഡോക്ടർമാരുടെ സമരം ഗൂഡാലോചനയാണെന്ന സംശയം സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ബംഗാളിലെ തൃണമൂൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കമായി ഇവർ ഇതിനെ കാണുന്നു. ഈ വിഷയത്തിൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇരട്ടത്താപ്പാണ് കാട്ടുന്നതെന്നും ആരോപണമുണ്ട്.

Doctors in Cal are now terribly upset that @MamataOfficial is climbing down. She invited them over for a chat, they refused to go. Strange. I would have rushed if I was that worried about my safety. I really would! What really is going on here?

— Rupa Gulab (@rupagulab) June 15, 2019

ബി.ജെ.പി. അധികാരത്തിലിരിക്കുന്ന ത്രിപുരയിൽ ഡോക്ടർമാർക്കെതിരെ ഒൻപതോളം തവണ ആക്രമണം ഉണ്ടായിട്ടും അവിടുത്തെ ബി.ജെ.പി സർക്കാർ യാതൊരു പരിഹാരത്തിനും ശ്രമിച്ചില്ലെന്നും ഐ.എം.എ ഇക്കാര്യത്തിൽ നിശ്ശബ്ദരായിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ ബി.ജെ.പി എം.പിയായ ആനന്ദ് കുമാർ ഹെഗ്‌ഡെ ഇവിടുത്തെ ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന തന്റെ അമ്മയെ വേണ്ടവിധം പരിചരിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് മൂന്ന് ഡോക്ടർമാരെ മർദ്ദിച്ചിരുന്നു . ഇതിനെതിരെയും ബി.ജെ.പിയോ ഐ.എം.എയോ പ്രതികരിക്കാൻ തയാറായില്ലെന്നും ഇവർ പറയുന്നു.

'മമത ബാനർജി പിൻവാങ്ങുന്നതിൽ കൽക്കത്തയിലെ ഡോക്ടർമാർ ഇപ്പോൾ വിഷമത്തിലാണ്. ഇവരെ മമത ചർച്ചകൾ നടത്തുന്നതിനായി ക്ഷണിച്ചിരുന്നു, അവർ പോയില്ല. ഇതിൽ ദുരൂഹതയുണ്ട്. എന്റെ സുരക്ഷയെക്കുറിച്ച് എനിക്ക് കാര്യമായും ചിന്തയുണ്ടായിരുന്നുവെങ്കിൽ ഞാൻ ചർച്ച നടത്താൻ പാഞ്ഞ് ചെല്ലുമായിരുന്നു. സത്യമായും ഞാൻ അത് തന്നെ ചെയ്യുമായിരുന്നു. എന്താണ് ഇവിടെ സത്യത്തിൽ സംഭവിക്കുന്നത്.' രൂപാ ഗുലാബ് ചോദിക്കുന്നു.

'പ്രധാനമന്ത്രിയുടെ പിന്തുണയോട് കൂടിയുള്ള, ഒരു 'സംഘി' കെട്ടുകാഴ്ച്ചയായി ഇത് പൂർണ്ണമായും മാറിരിക്കുകയാണ്. ഈ കളി ഇപ്പോൾ ഞങ്ങൾക്ക് അറിയാം. ഈ 'സേവ് ബംഗാൾ' പരിപാടി ഇനി വരാനിരിക്കുന്ന ദുഷ്ടലാക്കോടു കൂടിയുള്ള മറ്റ് ചില കാര്യങ്ങളുടെ മുന്നോടിയാണ്. ജൂനിയർ ഡോക്ടർമാർ ഈ കളിയിലെ കരുക്കൾ മാത്രമാകുന്നത് കഷ്ടമാണ്. മമതാ, നിങ്ങൾ ചർച്ചകൾ നടത്തണം.' മധുമിത മജുൻദാരും തന്റെ നിലപാട് വ്യക്തമാക്കി.

This has become a full- fledged Sanghi show with tacit support from the @PMOIndia . We know this game now. This #SaveBengal bullshit is just the beginning of more sinister shows. Sad that the junior docs have become ready pawns in this dirty politics. @MamataOfficial keep talking

— Madhumita Mazumdar (@mmazumdar2014) June 15, 2019

തന്റെ ദുരിതം പങ്കുവച്ചുകൊണ്ടാണ് ഡോക്ടർ കഫീൽ ഖാൻ അഭിപ്രായം പറഞ്ഞത്. 'പ്രിയപ്പെട്ട ഐ.എം.എ, കഴിഞ്ഞ രണ്ട് വർഷമായി ഞാൻ നെട്ടോട്ടമോടുകയാണ്. സുപ്രീം കോടതിയുടേയും ഹൈ കോടതിയുടേയും വിധി വന്നതിന് ശേഷവും യോഗി ആദിത്യനാഥ് സർക്കാർ എന്നെ ജോലിയിൽ തിരിച്ചെടുക്കാനോ, എനിക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പളം നൽകാനോ തയാറായിട്ടില്ല. എനിക്കുവേണ്ടിക്കൂടി നിങ്ങൾ രംഗത്തിറങ്ങണം. ഞാനും ഈ കൂട്ടായ്മയുടെ ഭാഗമാണ്. എനിക്കും എന്റെ കുടുംബത്തെ പോറ്റേണ്ടതുണ്ട്.' ഡോക്ടർ കഫീൽ ഖാൻ ട്വിറ്ററിൽ കുറിച്ചു.

Dear @IMAIndiaOrg
I have been running from pillar to post for over 2 yrs now
Inspit of high & supreme court order neither @myogiadityanath paying my dues nor revoking my suspension
Plz issue a statement for me too.
I am also from your fraternity. I also have a family to feed🙏 pic.twitter.com/A217RtyAhK

— Dr kafeel khan (@drkafeelkhan) June 15, 2019