guru-drama

ലണ്ടൻ: ആറൂ മാസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദ യൂ കെ കലാവിഭാഗം ഗുരുപ്രഭയുടെ 'അദ്വൈതം' നാടകം നിറഞ്ഞ സദസ്സിനു മുന്നിൽ ഇല്‌ഫോര്ട് ടൌൻ ഹാളിൽ അവതരിപ്പിച്ചു. നല്ലൊരു നാടകാനുഭവം കാണികൾക്ക് നൽകാൻ ഗുരുപ്രഭയ്ക്ക് കഴിഞ്ഞു. ഇതിൽ ആദ്യം പറയേണ്ട പേര് സംവിധായകൻ ശശി എസ് കുളമടയുടെതാണ്. സംവിധായകന് മനോഹരമായി തന്റെ കൃത്യം നിർവഹിച്ചു. രാജൻ കിഴക്കനേലയുടെതാണ് രചന.

എടുത്തു പറയത്തക്ക അഭിനയമാണ് നടീ നടന്മാർ കാഴ്ചവച്ചത്. മുരളീധരൻ, ജീജ ശ്രീലാൽ, സതീഷ്, മഞ്ചു മന്ദിരത്തിൽ, ബീന പുഷ്‌കാസ്, ബാബു, ജയ്സൻ ജോർജ് , മല്ലിക നടരാജൻ തുടങ്ങിയവർ ഏറെ ശ്രദ്ധേയമായി. വക്കം ജീ സുരേഷ്‌കുമാർ, കീർത്തി സോമരാജൻ , അജിത് പിള്ള, ഗിരിധരൻ, സുനിത് , സുദേവൻ, അശ്വതി.എം.ശശിധരൻ തുടങ്ങിയവർ കാണികളുടെ പ്രശംസ നേടി അഭിനയിച്ചു. രംഗപടം ഒരുക്കിയത് : ആർട്ടിസ്റ്റ് . വിജയൻ കടമ്പേരി. സംഗീതം പ്രണവം മധു, ആലാപനം: മധു ബാലകൃഷ്ണൻ, രവിശങ്കര്, ശ്യാം കൊല്ലം.!*! വെളിച്ചം: സുഭാഷ്, ഓഡിയോ കണ്ട്രോൾ : ജോയ് ഗോപി, സ്രെജ് സെറ്റിംഗ്സ് :വിജയ് ഗോപി, ജീ.അജി, ബി.സുഗേഷ്, അരുൺ.

ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദി യുകെ (SNGM UK) യുടെ നാൽപ്പതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് അവതരിപ്പിച്ച അദ്വൈതം നാടകത്തിന്റെ സംവിധായകനും, നടീനടന്മാർക്കും, സാങ്കേതിക സഹായം ചെയ്തവർക്കും ഗുരു മിഷൻ പ്രസിഡന്റ്ര് ജീ ശശികുമാർ, സെക്രട്ടറി ഡി സുരേഷ് എന്നിവർ അവാർഡുകൾ നൽകി ആദരിച്ചു. കെന്റിലെ മെലടീ ബീട്സിന്റെ ഗാനമേളയോടെ പരിപാടികൾക്ക് തുടക്കമായി.