ഗുരു ആളിക്കത്തിച്ച നവോത്ഥാന ജ്വാല ഡോ. പല്പുവിനെ അതിശയിപ്പിക്കുന്നു. പക്ഷേ പരിവർത്തനത്തെ കൂടുതൽ ത്വരിതപ്പെടുത്തണമെന്നാണ് പല്പുവിന്റെ പക്ഷം. പിശുക്കനായ ഒരാൾ ഗുരുവിനെ കാണാനെത്തുന്നു. അയാളുടെ കാപട്യം ഗുരു ബോദ്ധ്യപ്പെടുത്തുന്നു. കുമാരനാശാന്റെ ഉപരിപഠനത്തിനുള്ള വഴി ഗുരു തുറക്കുന്നു. പല്പുവിനും അതിൽ സന്തോഷം. ആശാന്റെ കാവ്യവീക്ഷണം വിശാലമാക്കുകയാണ് ലക്ഷ്യം.