news

1. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ജോസ്.കെ മാണി പക്ഷത്തിന് തിരിച്ചടി. ജോസ്.കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിന് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയുടെ നടപടി, പി.ജെ. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ച്. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ആണ് സ്റ്റേ. അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ നിയമോപദേശം തേടാന്‍ ഒരുങ്ങി പി.ജെ ജോസഫ്. സി.എഫ് തോമസുമായി പി.ജെ ജോസഫും മോന്‍സ് ജോസഫും കൂടിക്കാഴ്ച നടത്തും. ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ആണ് ജോസഫ് വിഭാഗത്തിന്റെ വിശദീകരണം
2. കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ്. കെ മാണിയെ തിരഞ്ഞെടുത്തു എന്ന് കാണിച്ച് മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് മുതിര്‍ന്ന അംഗം കെ.എ ആന്റണിയാണ് കത്ത് നല്‍കിയത്. പാര്‍ട്ടി ഭരണഘടന അനുസരിച്ചാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത് എന്നാണ് ജോസ്.കെ മാണിയുടെ അവകാശ വാദം. പുതിയ സാഹചര്യത്തില്‍ പ്രതികരിക്കാതെ ജോസ് കെ മാണി
3. പൊലീസിനെ പ്രതിക്കൂട്ടില്‍ ആക്കികൊണ്ട് കേരളത്തെ ഞെട്ടിച്ച അരുകൊലയിലെ പ്രതിക്ക് എതിരെ വകുപ്പ്തല നടപടിക്ക് ഒരുങ്ങി ആഭ്യന്തര വകുപ്പ്. വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സൗമ്യയുടെ കൊലപാതക്കില്‍ പ്രഥമദൃഷ്ട്ട്യാ കുറ്റക്കാരന്‍ എന്ന് തെളിഞ്ഞ ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജാസിന് എതിരെ ആണ് നടപടി. കൃത്യത്തിനു ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അജാസ് 50 ശതമാനം പൊള്ളലേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്
4. കേസില്‍ പ്രതി അജാസിന്റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ജീവനൊടുക്കുക ആയിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റ് അജാസിന്റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ്. ശനിയാഴ്ച ആണ് വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പാകരനെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊപ്പെടുത്തിയത്. വിവാഹ അഭ്യര്‍ത്ഥന സൗമ്യ നിരസിച്ചിരുന്നു. ഇതാണ് തന്നെ പ്രകോപിപ്പിച്ചത് എന്നും അജാസിന്റെ മൊഴി. നേരത്തെ അജാസിന് എതിരെ സൗമ്യയുടെ അമ്മയും മകനും പൊലീസിന് മൊഴി നല്‍കിയിരുന്നു


5. സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുന്ന നാല് പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ മട്ടന്നൂര്‍, ഉരുവച്ചാല്‍ സ്വദേശികളായ മൂന്ന് പേരെ ടൗണ്‍ സി.ഐ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. വധശ്രമക്കേസിലെ മുഖ്യ സൂത്രധാരനായ കുണ്ടുചിറ സ്വദേശി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മൂവര്‍ സംഘം വീടുകളില്‍ ഒളിത്താവളമൊരുക്കിയത്. ഏതാനും ദിവസം ഇവരുടെ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പൊലീസ് എത്തുമ്പോഴേക്കും രക്ഷപെടുകയായിരുന്നു.
6. ഇതിനിടയില്‍ സി.ഐയ്ക്ക് വധഭീഷണി അടങ്ങിയ കത്തെഴുതിയത് കണ്ണൂരില്‍ നിന്നാണെന്നും കേസ് സജീവമായി നിലനിര്‍ത്തുന്നതിന് ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തിയ നീക്കമാണ് കത്തിനു പിന്നിലെന്നും പൊലീസിന് സൂചന ലഭിച്ചു. കത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതം ആക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വധഭീഷണി അടങ്ങിയ കത്ത് സി.ഐയ്ക്ക് ഓഫീസില്‍ പോസ്റ്റലായി എത്തിയത്. കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട കേസിലെ മുഖ്യപ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ , കൊളശേരി ശ്രീലക്ഷ്മി ക്വാട്ടേഴ്സില്‍ റോഷന്‍ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഏഴ് ദിവസത്തെ വിശദമായ തെളിവെടുപ്പിന് ശേഷമാണ് പ്രതികളെ കോടതിയിലെത്തിച്ചത്
7. ശാന്തിവനം സാങ്കേതികമായി വനം അല്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഈ പ്രദേശം സാങ്കേതികമായി വനം അല്ലെന്ന് കാണിച്ച് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 110 കെ.വി വൈന്‍ വലിക്കാന്‍ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു
8. കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും എന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍. കുപ്പി വെള്ളം 11 രൂപയ്ക്ക് വില്‍ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് ആണ് മന്ത്രി മറുപടി നല്‍കിയത്
9. കേരള കോണ്‍ഗ്രസിലെ സംഭവ വികാസങ്ങള്‍ ദൗര്‍ഭാഗ്യകരം എന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. ജനങ്ങളുടെ വിശ്വാസം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ പക്വത കേരള കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം. കോണ്‍ഗ്രസ് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് എപ്പോഴും തയ്യാറാണ് എന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു
10. ജമ്മു കാശ്മീരിലെ അനന്ത് നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ബധോര ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം
11. മസ്തിഷ്‌ക ജ്വരം ബാധിച്ച് ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഇന്നലെ മാത്രം 20 കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 83 കുട്ടികള്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലും 17 പേര്‍ സിറ്റി കെജ്രിവാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടാണ് സ്ഥിതി വഷളാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചൂട് മൂലം ബീഹാറില്‍ 32 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
12. ലോകകപ്പിനിടെ ഇന്ത്യയെ ആശങ്കയിലാക്കി വീണ്ടും പരിക്ക്. പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് ആണ് പാകിസ്ഥാന് എതിരായ മത്സരത്തിനിടെ കാല്‍ തെന്നിവീണ് പരിക്കേറ്റത്. കഴിഞ്ഞ മത്സരത്തില്‍ ശ്ിഖര്‍ധവാനും പരിക്കേറ്റിരുന്നു. ജൂണ്‍ 22ന് അഫ്ഗാനിസ്ഥാന് എതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം
13. നടി പാര്‍വതി തിരുവോത്ത് സംവിധായകയുടെ കുപ്പായമിടുന്നു. സിനിമ ഉടന്‍ പ്രതീക്ഷിക്കാം എന്ന് പാര്‍വതി പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് താന്‍ നേരത്തെ ആലോചിച്ചിരുന്നു എന്നും നടിയും സുഹൃത്തുമായ റിമ കല്ലിങ്കലുമായി ചര്‍ച്ച നടത്തി ഇരുന്നു എന്നും പാര്‍വതി പറയുന്നു.