അഭിമുഖം
കാറ്റഗറി നമ്പർ 71/2015 പ്രകാരം ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (കെമിസ്ട്രി) തസ്തികയിലേക്ക് 19, 20 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
വകുപ്പ്തല പരീക്ഷ (സ്‌പെഷ്യൽ ടെസ്റ്റ്)
ഫസ്റ്റ് ഗ്രേഡ് സർവേയർ/ഹെഡ് സർവേയർ തസ്തികയിലേക്കുളള വകുപ്പ്തല (സ്‌പെഷ്യൽ ടെസ്റ്റ്) എഴുത്ത് പരീക്ഷ ജൂലായ് 22, 23, 24 തീയതികളിൽ രാവിലെ 9 മണിക്ക് തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് മേഖലകളിൽ നടത്തും.
വാചാ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
2019 ജനുവരിയിലെ വകുപ്പ്തല പരീക്ഷയുടെ ഭാഗമായി അന്ധരായ പരീക്ഷാർത്ഥികൾക്കായി നടത്തിയ വാചാ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.