kuhs
kuhs

സപ്ലിമെന്ററി പരീക്ഷ

തേർഡ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി പരീക്ഷയ്ക്ക് ജൂലായ് ഒന്ന് മുതൽ പത്തു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ പന്ത്രണ്ടു വരെയും, 315 രൂപ സൂപ്പർ ഫൈനോടെ പതിനഞ്ച് വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

പരീക്ഷാഫലം

ഒന്നാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി, രണ്ടാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്‌കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 24 നകം അപേക്ഷിക്കണം.


ഒന്നാം വർഷ ബി.എസ് സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, രണ്ടാം വർഷ ബി.എസ് സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്‌കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 24 നകം അപേക്ഷിക്കണം.