പരീക്ഷകൾ മാറ്റി
19 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എഡ് (ദ്വിവത്സര ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാറ്റി. 21, 24, 26 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി ത്രിവത്സര എൽ എൽ.ബി. (4 പി.എം.9 പി.എം.) പരീക്ഷകൾ മാറ്റി.
പി.ജി മൂന്നാംഘട്ട അലോട്ട്മെന്റ്
പി.ജി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി 18ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം.
പി.ജി സപ്ലിമെന്ററി അലോട്ട്‌മെന്റ്
പി.ജി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് 29 മുതൽ ജൂലായ് ഒന്നുവരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ അപേക്ഷകർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തും.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ എം.എ / എം.എസ്‌സി / എം.കോം / എം.സി.ജെ / എം.എച്ച്.എം / എം.എസ്.ഡബ്ല്യു / എം.ടി.എ ആൻഡ് എം.ടി.ടി.എം (സി.എസ്.എസ്.2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ് അഫിലിയേറ്റഡ് കോളേജുകൾ മാത്രം) പരീക്ഷകൾ ജൂലായ് രണ്ടു മുതൽ ആരംഭിക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എസ്‌സി മൈക്രോബയോളജി കോംപ്ലിമെന്ററി ബയോടെക്‌നോളജി (സി.ബി.സി.എസ്. റഗുലർ, സി.ബി.സി.എസ്.എസ് സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 20 മുതൽ ജൂലായ് അഞ്ചുവരെ അതത് കോളേജുകളിൽ നടക്കും.
എം.ടി.ടി.എം
സ്‌കൂൾ ഒഫ് ടൂറിസം സ്റ്റഡീസിൽ എം.ടി.ടി.എം (മാസ്റ്റർ ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്) പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ബിരുദധാരികൾ 19ന് രാവിലെ 10ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 04812732922.
ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവ്
സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ ഇംഗ്ലീഷ് ഗസ്റ്റ് അദ്ധ്യാപകരുടെ പാനൽ തയാറാക്കുന്നതിനായി 20ന് രാവിലെ 10ന് സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ ഇന്റർവ്യൂ നടത്തും. പി എച്ച്.ഡി., നെറ്റ് ഉള്ളവർക്ക് മുൻഗണന.
ബി.എഡ് പ്രവേശനം
ബി.എഡ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള തീയതി 20 വരെ നീട്ടി. റാങ്ക് ലിസ്റ്റ് 21ന് പ്രസിദ്ധീകരിക്കും. ഇന്റർവ്യൂ/പ്രവേശനം 24ന് നടക്കും. ക്ലാസുകൾ ജൂലായ് ഒന്നു മുതൽ ആരംഭിക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ വീണ, മദ്ദളം, മൃദംഗം, കഥകളി സംഗീതം (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ ഭരതനാട്യം, വയലിൻ, മോഹിനിയാട്ടം (റഗുലർ/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.