പരീക്ഷാഫീസ്
നാലാം സെമസ്റ്റർ സി.ബി.സി.എസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ/ബി.എസ്.സി/ബി.കോം (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ 25 വരെയും 50 രൂപ പിഴയോടെ 27 വരെയും 125 രൂപ പിഴയോടെ 29 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പരീക്ഷാകൺട്രോളറുടെ പ്രത്യേക അനുമതിയില്ലാത്ത ഓഫ്‌ലൈൻ അപേക്ഷകൾ നിരസിക്കും.
ജൂലായ് 22 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി പരീക്ഷകൾക്ക് 24 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. പിഴ കൂടാതെ ജൂലായ് 1 വരെയും 50 രൂപ പിഴയോടെ ജൂലായ് 3 വരെയും 125 രൂപ പിഴയോടെ ജൂലായ് 5 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
പാർട്ട് മൂന്ന് ബി.കോം അവസാന വർഷ ഡിഗ്രി (ആന്വൽ സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ബി.എ (ആന്വൽ സ്‌കീം) ബിരുദ വിദ്യാർത്ഥികളുടെ പാർട്ട് III ഇംഗ്ലീഷ്, സോഷ്യോളജി, ഇക്കണോമിക്സ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 15 വരെ അപേക്ഷിക്കാം. കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ.
തീയതി നീട്ടി
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ./എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി/ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഒന്നാം വർഷ പി.ജി പ്രവേശനത്തിനുളള തീയതി 22 വരെ നീട്ടി.
യു.ജി/പി.ജി: സ്‌പോർട്ട് ക്വോട്ട പ്രവേശനം
സ്‌പോർട്സ് ക്വോട്ട: സ്‌പോർട്സ് 'യെസ്' എന്നു നൽകിയിട്ടുളള വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്‌പോർട്സ് സർട്ടിഫിക്കറ്റുകൾ (+1, +2 തലത്തിൽ ഉളളതു മാത്രം) സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യാം. ഏറ്റവും ഉയർന്നതലത്തിലുളളത് ആദ്യം നൽകുക. വിദ്യാർത്ഥികൾ അപേക്ഷ നമ്പരും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷമാണ് സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടത്. പ്രസ്തുത സർട്ടിഫിക്കറ്റുകൾ കുറഞ്ഞത് 500 പിക്സൽ (ഉയരംX വീതി), 100 KB size എന്നിവ ഉണ്ടായിരിക്കണം. നിലവിൽ രജിസ്‌ട്രേഷൻ ഉളളവർക്കും സ്‌പോർട്സ് 'യെസ്' എന്നു നൽകിയവർക്കും മാത്രം അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ രജിസ്‌ട്രേഷനിൽ നൽകിയിട്ടുളള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുളളൂ. സ്‌പോർട്സ് ക്വോട്ടയ്ക്കു വേണ്ടി പുതിയ രജിസ്‌ട്രേഷൻ നടത്താൻ കഴിയില്ല. നിശ്ചിത സമയം കഴിഞ്ഞ് രജിസ്‌ട്രേഷൻ നടത്താൻ കഴിയില്ല.