pj-joesph
PJ JOSEPH

തിരുവനന്തപുരം: . കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാൻ വർക്കിംഗ് ചെയർമാനായ തനിക്കുമാത്രമേ അധികാരമുള്ളൂവെന്ന് പി.ജെ.ജോസഫ്. യോഗം വിളിച്ചുചേർക്കാൻ അധികാരമുള്ളവരല്ല അധികാരമുള്ളവരല്ല യോഗം വിളിച്ചതെന്നും കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയെന്ന പേരിൽ ചേർന്ന യോഗം അനധികൃതമാണെന്നും ജോസഫ് പറഞ്ഞു.

കഴിഞ്ഞദിവസത്തെ യോഗതീരുമാനങ്ങൾക്ക് നിയമസാധുതയില്ല. 312 സംസ്ഥാനകമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുവെന്ന അവകാശവാദം തെറ്റാണ്. യോഗത്തിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മിറ്റി അംഗങ്ങല്ല. ഒരു ആൾക്കൂട്ടമാണ് ചെയര്‍മാനെ തീരുമാനിച്ചിരിക്കുന്നത്. ഇത് നിലനിൽക്കില്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

അധികാരമില്ലാത്തയാളാണ് യോഗം വിളിച്ചത്. ഇതിനെതിരെയാണ് പാർട്ടി അംഗങ്ങൾ കോടതിയിൽ പോയത്. പാർട്ടി ഭരണഘടനപ്രകാരം വര്‍ക്കിങ് ചെയർമാനുമാത്രമേ യോഗം വിളിക്കാൻ അധികാരമുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, ഓഫീസ് ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാം, പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവർ ചേർന്ന് കേരള കോൺഗ്രസിനെ നയിക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.

അതേസമയം മൂന്ന് മാണി ഗ്രൂപ്പ് നേതാക്കൾ പി.ജെ.ജോസഫ് പക്ഷത്തേക്ക് മാറി. ചങ്ങനാശ്ശേരി എം.എൽ.എ സി.എഫ്.തോമസും ഇരിങ്ങാലക്കുട മുൻ എം.എൽ.എ തോമസ് ഉണ്ണിയാടൻ, ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാം എന്നിവരാണ് ജോസഫ് വിഭാഗത്തിലേക്ക് മാറിയത്‌.