കൊൽക്കത്ത: ബംഗാളിൽ എം.എൽ.എയും 16 കൗൺസിലർമാരും ഉൾപ്പെടെ 21 തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു. നൗപാര മണ്ഡലത്തിലെ എം.എൽ.എ സുനിൽ സിംഗും 16 കൗൺസിലർമാരും ഉൾപ്പടെ 21 തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ബി.ജെ.പിയിൽ ചേർന്നത്.
ബി.ജെ.പി നേതാക്കളായ മുകുൾ റോയ്, കൈലാശ് വിജയ്‍വർഗിയ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തൃണമൂൽ പ്രവർത്തകരുടെ പാർട്ടി പ്രവേശനം. ബി.ജെ.പി ആസ്ഥാനത്തായിരുന്നു പരിപാടി. ആഴ്ചകൾക്ക് മുമ്പ് രണ്ട് തൃണമൂൽ എം.എൽ.എമാരും 56 കൗൺസിലർമാരും ബി.ജെ.പിയിലേക്ക് എത്തിയിരുന്നു.