bar-dancer-stripped

ഹൈദരാബാദ്: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച 25കാരിയായ ബാർ ഡാൻസറെ നഗ്നയായി മർദ്ദിച്ചെന്ന് പരാതി. ഹൈദരാബാദിലാണ് സംഭവം. തെലങ്കു സിനിമകളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ബാറിലെത്തിയ ചിലരുമായി ചിലരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്ന് നാല് സ്ത്രീകൾ അടക്കം അഞ്ച് സഹപ്രവർത്തകർ ചേർന്ന് തന്നെ ആക്രമിക്കുകായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.

കൂടാതെ, ബാറിൽനിന്ന് ഇറങ്ങിയോടിയ യുവതിയെ പിന്തുടർന്ന് റോഡിലിട്ട് വിവസ്ത്രയാക്കി മർദ്ദിച്ചുവെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ചിലരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സഹപ്രവർത്തകർ നിർബന്ധിച്ചുവെങ്കിലും വഴങ്ങാതിരുന്നതിനെ തുടർന്നാണ് അക്രമം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് സ്ത്രീകൾക്കും ഒരു പുരുഷന്റെ പേരിലും പൊലീസ് കെസടുത്തിട്ടുണ്ട്.

അതേസമയം, മുഖ്യപ്രതിയെ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. എന്നാൽ സംഭവം തങ്ങളുടെ അറിവോടയല്ലെന്ന് ഡാൻസ് ബാർ ഉടമ പൊലീസിനോട് പറഞ്ഞു. സംഭവത്തെ തുടർന്ന് നഗരത്തിലെ ബാറുകളും പബ്ബുകളും അടക്കമുള്ളവ നിയമാനുസൃതമായാണോ പ്രവർത്തിക്കു ന്നത് എന്നകാര്യം ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ തെലങ്കാന ഡി.ജി.പി സിറ്റി പൊ ലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.