samvritha-

ബിജു മേനോൻ നായകനാകുന്ന 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിന്റെ ആദ്യകാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം സംവൃത സുനിൽ നായികയായെത്തുന്ന ചിത്രമാണിത്. ഒരു വടക്കൻ സെൽഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംവൃത അവതരിപ്പിക്കുന്ന ഗീത എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇന്ന് പുറത്തിറങ്ങിയത് .

ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തിൽ സംവൃതയുടേത്. അലൻസിയർ, സൈജു കുറുപ്പ് . സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാർ, ശ്രുതി ജയൻ തുടങ്ങിയവർ ചിത്രത്തിലെ മറ്റു താരങ്ങൾ.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് തിരക്കഥ.

ഗ്രീൻ ടിവി എന്റർടെയിനർ, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറിൽ രമാദേവി, സന്ദീപ് സേനൻ, അനീഷ് എം.തോമസ് എന്നിവര്‍ർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷെഹനാദ് ജലാൽ ചായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം.