hongkong

ഹോങ്കോങ്ങ്: കുറ്റവാളികളെ ചൈനയ്ക്ക് കൈമാറണമെന്ന വിവാദ ബിൽ പിൻവലിക്കണമെന്നും ഭരണാധികാരി കാരിലാം രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സെൻട്രൽ ഹോങ്കോങ്ങിൽ നടത്തിയ കൂറ്റൻറാലിയിൽ അണിനിരന്നത് രണ്ട് ദശലക്ഷംപേർ. കറുത്ത വസ്ത്രമണിഞ്ഞ് നഗരത്തിലെ ഒരു പാർക്കിൽനിന്ന് പാർലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ റാലിയെ ' കരിങ്കടൽ" എന്നാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. കടുത്ത പ്രക്ഷോഭത്തെ തുടർന്ന് ബിൽ മരവിപ്പിക്കുന്നതായി ശനിയാഴ്ച കാരിലാം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രക്ഷോഭകരെ മർദ്ധിച്ചൊതുക്കുന്ന പൊലീസ് നടപടിക്ക് മാപ്പുപറഞ്ഞു ലാം രാജിവെയ്ക്കണെമെന്ന് ആവശ്യപ്പെട്ടായിരുന്നു കഴിഞ്ഞദിവസത്തെ റാലി. അതേസമയം, റാലിക്കിടെ ആംബുലൻസിന് കടന്നുപോകാനായി വഴിയൊഴിഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്.

അതേസമയം, വിവാദ ബിൽ പാസാക്കാൻ ശ്രമിച്ചതിലും അതിനെതിരായ പ്രക്ഷോഭത്തിലെ പൊലീസ് നടപടിയിലും ‘പൂർണമായ ആത്മാർഥതയോടെ വിനീതമായി’ മാപ്പപേക്ഷിക്കുന്നതായാണ് കാരിലാം പ്രക്ഷോഭകാരികളോട് പറഞ്ഞത്.