കൊൽക്കത്ത: ത്രിണമൂൽ എം.എൽ.എയും 16 കൗൺസിലർന്മാരും ബി.ജെ.പിയിൽ ചേർന്നു. നോപാര എം.എൽ.എ സുനിൽ സിംഗാണ് 16 കൗൺസിലർമാരോടൊപ്പം പശ്ചിമ ബംഗാൾ ബി.ജെ.പി ഘടകത്തിന്റെ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയുടേയും മുതിർന്ന നേതാവ് മുകുൾ റോയിയുടേയും സാന്നിദ്ധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നത്. കൗൺസിലർമാരിൽ ഒരാൾ കോൺഗ്രസ് പാർട്ടി അംഗമാണ്. ബി.ജെ.പി സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തനായ കളിക്കാരനായി മാറിയെന്നും സംസ്ഥാനത്തെ സമാധാനവും വികസവും ആഗ്രഹിക്കുന്നവർ പ്രഥമ പരിഗണന നൽകുന്നത് ബി.ജെ.പിയ്ക്ക് ആയിരിക്കുമെന്നും കൈലാഷ് അഭിപ്രായപ്പെട്ടു.