mursi

കയ്റോ: ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി അന്തരിച്ചു. 67 വയസായിരുന്നു. ചാരവൃത്തി കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിയ അദ്ദേഹം അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് മുർസി. എന്നാൽ, 2013ൽ അദ്ദേഹത്തിനെതിരെ ശക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പട്ടാളം അട്ടിമറി നടത്തി മുർസിയെ പുറത്താക്കുകയായിരുന്നു. പ്രക്ഷോഭകരെ കൊലപ്പെടുത്തിയതിന് 20 വർഷം തടവുശിക്ഷയും ചാരവൃത്തി നടത്തിയെന്നാരോപിച്ച് ജീവപര്യന്തം തടവുശിക്ഷയ്ക്കും അദ്ദേഹം വിധിക്കപ്പെട്ടിരുന്നു.