ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജലക്ഷാമം പരിഹരിക്കാൻ കേന്ദ്രം 9000 കോടി രൂപ അനുവദിച്ചു. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജലക്ഷാമത്തിന് പരിഹാരം കാണണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി.
ജലക്ഷാമം പരിഹരിക്കാൻ 9,000 കോടിരൂപ അനുവദിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിനും കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്തിനും മോദിയുടെ നിർദ്ദേശം.
പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് ചർച്ചചെയ്യാൻ യോഗി ആദിത്യനാഥ് ഗജേന്ദ്ര സിങ് ശെഖാവത്തുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉത്തർപ്രദേശിലെ ജലക്ഷാമം പരിഹരിക്കുന്നതോടെ രാജ്യത്തെ ജലദൗർലഭ്യം പകുതിയോളം കുറയ്ക്കാനാകുമെന്ന് മോദി അഭിപ്രായപ്പെട്ടു.