ന്യൂഡൽഹി : ഭാര്യ തന്നോട് ക്രൂരമായി പെരുമാറുന്നുവെന്നും അധിക്ഷേപിക്കുകയാണെന്നും കാണിച്ച് യുവാവ് നൽകിയ ഹർജിയിൽ വിവാഹമോചനം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ഭര്‍ത്താവിനെ പൊണ്ണത്തടിയനായ ആന എന്ന് പരിഹസിച്ചത് പ്രധാന കാരനമായി കണക്കാക്കിയാണ് കോടതി വിവാഹമോചനം അനുവദിച്ചത്. ഭാര്യ ഭർത്താവിനെ തടിയനായ ആന എന്നും പൊണ്ണത്തടിയനായ ആന എന്നുമെല്ലാം വിശേഷിപ്പിച്ചത് തന്നെ വൈവഹിക ബന്ധത്തിൽ തകർച്ചയുണ്ടാക്കുന്നതാണ് എന്നി കോടതി നിരീക്ഷിച്ചു.
ഭാര്യ ക്രൂരമായി പെരുമാറുകയാണെന്നും തനിക്ക് ലൈംഗികമായി സംതൃപ്തിപ്പെടുത്താനുള്ള കഴിവില്ലെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണെന്നും കാണിച്ച് നൽകിയ ഹർജിയിൽ കുടുംബ കോടതി അനുവദിച്ച വിവാഹ മോചനം ഹൈക്കോടതി ശരിവക്കുകയായിരുന്നു. ഭാര്യ തന്നെ മർദ്ദിച്ചിരുന്നു എന്നും ഹർജിക്കാരൻ പരാതിയിൽ പറഞ്ഞിരുന്നു.
ആരോപണങ്ങളെ സ്ത്രീ ഹൈക്കോടതിയിൽ ചോദ്യം ചെയ്തെങ്കിലും ആരോപണങ്ങൾ കോടതി ഗൗരവമായി കാണുകയായിരുന്നു..
പരാതിക്കാരനെ മർദ്ദിച്ചതിന് പുറമേ വീട്ടിൽനിന്നും ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചു. 2005 ഫെബ്രുവരി 11ന് തന്റെ സ്വകാര്യ അവയവത്തെ സ്ത്രീ ക്രൂരമായി പരിക്കേൽപ്പിച്ചു എന്നതടക്കുള്ള ആരോപണങ്ങൾ കണക്കിലെടുത്താണ് കോടതി വിവാഹമോചനം ശരിവച്ചത്.