പാരീസ് : ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിതാ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിൽ തായ്ലൻഡിനെ 5-1ന് തകർത്ത് സ്വീഡൻ പ്രീക്വാർട്ടർ ബർത്ത് ഉറപ്പാക്കി. മറ്റ് മത്സരങ്ങളിൽ അമേരിക്ക 3-0 ത്തിന് ചിലിയെയും കാനഡ 2-0 ത്തിന് ന്യൂസിലൻഡിനെയും കീഴടക്കി.
ആറാം മിനിട്ടിൽ സെംബ്രാന്തിലൂടെയാണ് സ്വീഡൻ ഗോളടി തുടങ്ങിയത്.