നവാഗതനായ സ്വപ്നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിൽ ടൊവിനോ തോമസിന്റെ അമ്മയുടെ റോളിൽ രേഖ അഭിനയിക്കുന്നു.ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് രേഖ മലയാളത്തിൽ അഭിനയിക്കുന്നത്.കിണറിലാണ് ഒടുവിൽ അഭിനയിച്ചത്.പി.ബാലചന്ദ്രൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക.പി.ബാലചന്ദ്രൻ ടൊവിനോയുടെ അച്ഛന്റെ റോളിലും അഭിനയിക്കുന്നുണ്ട്. ജോയ് മാത്യു, സുധീഷ്,സന്തോഷ് കീഴാറ്റൂർ,അബു സലീം,പൊന്നമ്മ ബാബു,സരസാ ബാലുശ്ശേരി തുടങ്ങിവരും ചിത്രത്തിലുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണന്റെ ചെറുമകൾ നന്ദന ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
കാർണിവൽ പിക്ച്ചേഴ്സിന്റെയും റൂബി ഫിലിംസിന്റെയും ബാനറിൽ ഡോ.ശ്രീകാന്ത് ഭാസിയും തോമസ് ജോസഫ് പട്ടത്താനവും ജയന്ത് മാമനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സിനു സിദ്ധാർത്ഥയാണ് കാമറ കൈകാര്യം ചെയ്യുന്നത്.
കൈലാസ് മേനോനാണ് സംഗീതം.എടക്കാട് ബറ്റാലിയന്റെ ചിത്രീകരണം ഇപ്പോൾ കോഴിക്കോട്ട് നടന്നു വരുന്നു.