ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ പാട്ടിന് നടൻ അശോകൻ സംഗീത സംവിധാനം ഒരുക്കുന്നു. ഒരു ദുരഭിമാന കൊല എന്ന സിനിമയിലൂടെയാണ് അശോകൻ ആദ്യമായി സംഗീത സംവിധായകനാകുന്നത്. കെവിൻ വധക്കേസാണ് സിനിമയ്ക്ക് ആധാരം.
നവാഗതനായ മജോ മാത്യു രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിലും അശോകൻ പ്രത്യക്ഷപ്പെടുന്നുണ്ട്.ഉഷ മേനോൻ, സുമേഷ് കൂട്ടിക്കൽ എന്നിവരാണ് ഗാനരചയിതാക്കൾ.രണ്ട് ഗാനങ്ങളിലൊന്ന് മനോജ് തിരുമംഗലം എന്ന നവാഗത ഗായകൻ ആലപിക്കുന്നു. ഇന്ദ്രൻസ്, നന്ദു, നിവേദിത, അംബിക മോഹൻ, സബിത എന്നിവരാണ് മറ്റു താരങ്ങൾ.ഇൻസ്പെയർ സിനിമയുടെ ബാനറിൽ രാജൻ പറമ്പിലും മജോ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ കാമറ രാജേഷ് കളത്തിപ്പടിയാണ്.ചിത്രീകരണം ഉടൻ കോട്ടയത്ത് ആരംഭിക്കും.