റേഡിയോ ജോക്കിയും അവതാരകനുമായ മാത്തുകുട്ടി സംവിധായകനാകുന്ന കുഞ്ഞെൽദോയിൽ ആസിഫ് അലി 19 കാരനായിട്ട് അഭിനയിക്കുന്നു.ആസിഫ് തന്റെ കരിയറിൽ അവതരിപ്പിക്കുന്ന ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കുമിത്.
ഈ വേഷം ആദ്യം തേടിയെത്തിയത് ദുൽഖർ സൽമാനെയായിരുന്നു.എന്നാൽ 19 കാരന്റെ റോൾ തനിക്ക് ചേരുമോയെന്ന സംശയമാണ് കുഞ്ഞെൽദോയിൽ നിന്ന് പിന്മാറാൻ ദുൽഖറിനെ പ്രേരിപ്പിച്ചത്.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ.കെ.വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്ന് നിർമ്മിക്കുന്ന കുഞ്ഞെൽദോയുടെ ക്രിയേറ്റീവ് ഡയറക്ടർ വിനീത് ശ്രീനിവാസനാണ്. ഷൂട്ടിംഗ് ജൂലായിൽ തുടങ്ങും. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ഷാൻ റഹ്മാൻ.