snake-master

തിരുവനന്തപുരത്ത് ഉള്ളൂരിന് അടുത്തുള്ള ഒരു സ്ഥാപനം. ഇവിടെ രണ്ടാഴ്ച മുമ്പ് ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടിരുന്നു. അവർ തിരച്ചിൽ നടത്തിയെങ്കിലും അവർക്ക് അന്ന് അതിനെ കണ്ടെത്താൻ സാധിച്ചില്ല. പക്ഷേ ഇന്ന് പാമ്പിനെ കണ്ട ഉടൻ വാവയെ വിളിച്ചു. താവൂക്ക് കല്ല് അടുക്കിവച്ചിരിക്കുന്നതിനിടെയിലാണ് ഇരിക്കുന്നത്. സ്ഥലത്ത് എത്തിയ വാവ ഒന്ന് രണ്ട് കല്ലുകൾ മാറ്റി. മൂന്നാമത്തെ കല്ലിനകത്താണ് പാമ്പ് ഇരിക്കുന്നത്. ആ കല്ലിന് ചുറ്റും തവളകളെ കണ്ടതിനാൽ തവളകളെ പിടിക്കാൻ എത്തിയതായിരിക്കും എന്നാണ് വാവ വിചാരിച്ചത്. ഒരു തവളയെ വിഴുങ്ങിയിട്ടുമുണ്ട്. മൂന്ന് വയസ്സ് പ്രായമുള്ള മൂർഖൻ പാമ്പാണ്. തുടർന്ന് തവളയെ കാണുമെന്ന പ്രതീക്ഷയിൽ അടുത്ത കല്ല എടുത്തപ്പോൾ, അവിടെ നിന്നിരുന്ന എല്ലാവരും ഒന്ന് ഞെട്ടി. അതിനകത്തും മൂർഖൻ പാമ്പ്. സംശയമില്ല. ഈ പാമ്പിനെ ഭക്ഷണമാക്കാനാണ് ആദ്യം പിടികൂടിയ വലിയ മൂർഖൻ പാമ്പ് എത്തിയത്. സാധാരണ ചെറിയ മൂർഖൻ പാമ്പുകളെ വലിയ മൂർഖൻ ഭക്ഷിക്കാറുണ്ട്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്‌