നമ്മുടെ ജീവന്റെ നിലനില്പുതന്നെ കൃഷിയെ ആശ്രയിച്ചിരിക്കുന്നു എന്ന് പറയാം. കൃഷിയാണ് മനുഷ്യന് സ്ഥിരമായി ഒരിടത്ത് താമസിച്ച് ഒരു സംസ്കാരം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറ നൽകിയത്. കാലഘട്ടത്തിനനുസരിച്ച് കൃഷിയും മാറാൻ തുടങ്ങി. മണ്ണിൽ നിന്നും കൃഷി ടെറസിലേക്കും മണ്ണില്ലാത്ത അവസ്ഥയിലേക്കും മാറി. പലതരത്തിലുള്ള കൃഷിരീതികളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.
അക്വാകൾച്ചർ
ജലജീവികളെ കൃഷി ചെയ്യുന്ന രീതി. മത്സ്യങ്ങൾ, കടൽ സസ്യങ്ങൾ എന്നിവയെ ഈ രീതിയിലൂടെ വളർത്തുന്നു.
എപ്പികൾച്ചർ
തേനീച്ച കൃഷിയാണിത്. കർഷകർക്ക് മികച്ച ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതാണ് തേനീച്ചകൾ. എപ്പിസ് എന്ന വിഭാഗത്തിൽപ്പെടുന്നവയാണ് തേനീച്ചകൾ. അതിനാലാണ് ഇതിനെ എപ്പികൾച്ചർ എന്ന് വിളിക്കുന്നത്.
ഹോർട്ടികൾച്ചർ
പച്ചക്കറികൾ, പഴങ്ങൾ എന്നിവ വളർത്തുന്നു. കൂടാതെ പച്ചക്കറികളുടെയും പഴങ്ങളുടെയും വിപണനം.
കൂണികൾച്ചർ
മുയൽ വളർത്തൽ, പോഷക സമൃദ്ധമാണ് മുയലിറച്ചി. കൊഴുപ്പിന്റെ അംശം കുറവാണ് മുയലിറച്ചിയിൽ. മാത്രവുമല്ല, മുയലുകളെ വളർത്തുന്നതിന് തീറ്റച്ചെലവ് കുറവാണ്.
ഫ്ളോറികൾച്ചർ
പൂക്കൾ വളർത്തുന്ന കൃഷി രീതിയാണ്. കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് പൂകൃഷി നൽകുന്നത്.
പിസികൾച്ചർ
ശാസ്ത്രീയ രീതിയിലുള്ള മത്സ്യക്കൃഷി. മത്സ്യങ്ങൾക്ക് പ്രജനനത്തിനുള്ള അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച് മികച്ച വരുമാനം ഉറപ്പാക്കുന്നു.
എവി കൾച്ചർ
പക്ഷികളെ വളർത്തുന്ന കൃഷി രീതി. ഇറച്ചിക്കും അലങ്കാരത്തിനുമായി പക്ഷികളെ വളർത്താറുണ്ട്.
വെർമികൾച്ചർ
മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കുന്ന കൃഷിരീതിയാണിത്. മണ്ണിര കമ്പോസ്റ്റിൽ നിന്നും ലഭിക്കുന്ന വളം ജൈവവളമാണ്.
ഹൈഡ്രോപോണിക്സ്
മണ്ണില്ലാതെ കൃഷി ചെയ്യാൻ നമുക്ക് സാധിക്കില്ല. എന്നാൽ, പുതിയ രീതിയിലുള്ള ഈ കൃഷി രീതിയിൽ മണ്ണ് ആവശ്യമില്ല. ചെടികൾ വളരുന്നത് വെള്ളത്തിലാണ്. വെള്ളത്തിൽ നിന്നുള്ള പോഷകങ്ങളും മറ്റും മണ്ണിലൂടെ സസ്യശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ചെടികൾ വളർത്തുന്നതിനൊപ്പം മീൻ വളർത്തലും ഹൈഡ്രോപോണിക്സിലൂടെ നടത്താം.
എയ്റോപോണിക്സ്
വായുവിലൂടെ പോഷകങ്ങൾ ആഗിരണം ചെയയുന്ന രീതി ഉപയോഗിച്ച് കൃഷി ചെയ്യുന്ന രീതി.