ചീര
പാവപ്പെട്ടവന്റെ പച്ചക്കറി എന്നറിയപ്പെടുന്ന ഉഷ്ണകാല ഇലക്കറികളാണിത്. അമരാന്തേസിയ എന്ന കുടുംബമാണ് ചീരയുടേത്. അമരാന്തസ് ട്രൈകളർ, അമരാന്തസ് ഡൂബിയസ് എന്നീ ഇനങ്ങളാണ് കേരളത്തിൽ പ്രചാരത്തിലുള്ളത്. അമരാന്തസ് ട്രൈകളർ എന്നയിനത്തിന്റെ ജന്മദേശം ഇന്ത്യയാണ്. പച്ച, ചുവന്ന നിറങ്ങളിലുള്ള ചീരയിനങ്ങൾ നാം സാധാരണയായി ഉപോഗിക്കാറുണ്ട്. കണ്ണാറ ലോക്കൽ, അരുൺ എന്നിവ കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന ഇനങ്ങളാണ്.
തനിവിളയായും ഇടവിളയായും ചീരകൃഷി ചെയ്യുന്നു. പച്ചക്കറിയായി ഉപയോഗിക്കുന്നതിന് പുറമെ ഔഷധഗുണം കൂടിയുള്ള ഇലക്കറിയാണ് ചീര. രക്തശുദ്ധീകരണത്തിന് ചീര ഉപയോഗിക്കുന്നു.
ധാതുലവണങ്ങളും ജീവകങ്ങൾ എന്നിവ ചീരയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വേനൽക്കാലത്താണ് ചീരയുടെ വിളവ് കൂടുതൽ.
മുരിങ്ങ
പോഷക സമ്പുഷ്ടമായ മലക്കറിയാണ് മുരിങ്ങ. ഉഷ്ണ മിതോഷ്ണ മേഖലയിൽ വളരുന്ന ചെടിയാണിത്. ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ്.
കാബേജ്
ശീതകാല ഇലക്കറിയാണ് കാബേജ് 10ഡിഗ്രി മുതൽ 25 ഡിഗ്രി വരെയാണ് ഇതിന്റെ വളർച്ചയ്ക്കാവശ്യമായ താപനില. ലോകത്തിൽ തന്നെ ഏറ്റവുംകൂടുതൽ കൃഷി ചെയ്യപ്പെടുന്ന ഇലക്കറിയാണിത്. ബ്രാസിക്കേസിയേ എന്ന കുടുംബത്തിലെ അംഗമാണ് കാബേജ്. ധാരാളം മൃദുലമായ ഇലകൾകൊണ്ട് പൊതിഞ്ഞ അഗ്രമുകുളമാണ് കാബേജിൽ. ഈ അഗ്രമുകുളത്തെ ഹെഡ് എന്ന് വിളിക്കുന്നു.
നിറം, ആകൃതി എന്നിവയെ അടിസ്ഥാനമാക്കി കാബേജിനെ മൂന്നായി തിരിച്ചിരിക്കുന്നു.
1. വെള്ള കാബേജ് 2. സാവോയ് ഇനങ്ങൾ 3. ചുവന്ന ഇനങ്ങൾ.
വെള്ള കാബേജിനാണ് നമ്മുടെ നാട്ടിൽ പ്രിയം. വിത്ത് വഴിയാണ് കാബേജ് പ്രജനനം നടത്തുന്നത്.