cheating-case

കൊച്ചി : ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനരരും ഭാര്യയും ചേർന്ന് തന്റെ പണവും കാറും തട്ടിയെടുത്തെന്നാരോപിച്ച് അമ്മ ദേവകി അന്തർജനം നൽകിയ ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. 15 ദിവസത്തിനുള്ളിൽ അമ്മയ്ക്ക് 30 ലക്ഷം രൂപ നൽകാമെന്ന് ഇന്നലെ ഹൈക്കോടതിയിലെ മീഡിയേഷൻ സെന്ററിൽ നടന്ന ഒത്തു തീർപ്പു ചർച്ചയിൽ കണ്ഠരര് മോഹനരര് ഉറപ്പു നൽകിയിരുന്നു. ഇതു രേഖപ്പെടുത്തിയാണ് ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചത്.

ശബരിമല മുഖ്യ തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യയാണ് ദേവകി അന്തർജ്ജനം. 2018 മേയിൽ കണ്ഠരര് മഹേശ്വരര് മരിച്ചതോടെ മകൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് 41.63 ലക്ഷം തട്ടിയെടുത്തെന്നും ഇന്നോവ കാർ താനറിയാതെ വിറ്റെന്നും ദേവകി അന്തർജ്ജനത്തിന്റെ ഹർജിയിൽ ആരോപിച്ചിരുന്നു.തന്റെ പേരിലുള്ള ഇന്നോവ കാർ വിറ്റെന്ന ആരോപണത്തിൽ ഹർജിക്കാരിക്ക് മെയിന്റനൻസ് ട്രിബ്യൂണലിനെയോ ഹൈക്കോടതിയെയോ തുടർന്ന് സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.