സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് അരുൺ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയുടെ ട്രെയിലറാണ്. അഹാന കൃഷ്ണകുമാർ നിഹാരികയായും ടൊവിനോ തോമസ് ലൂക്കയായുമെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്നലെയാണ് പുറത്തിറക്കിയത്.
പ്രണയവും ആകാംക്ഷയും നിറച്ച ട്രെയിലർ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. സംവിധായകനായ അരുണും മൃദുൽ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്റ്റോറീസ് ആൻഡ് തോട്ട്‌സിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവിയാണ്. അഹാനയേയും ടൊവിനോയേയും കൂടാതെ തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വിൽസൻ, അൻവർ ഷെരീഫ് , വിനീത കോശി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ട്രെയിലർ കാണാം...