വൃത്തിയായി നഖം വെട്ടിയും,ഭംഗിയുള്ള നെയിൽ പോളിഷിട്ടുമൊക്കെ നഖങ്ങളുടെ ഭംഗി നമ്മൾ ഉറപ്പ് വരുത്താറുണ്ട്. എന്നാൽ കൈകളുടെ ഭംഗി കാത്തുസൂക്ഷിക്കാൻ വലിയ രീതിയിൽ മെനക്കെടാത്തവരാണ് ഭൂരിഭാഗം ആളുകളും. കുറച്ചൊന്ന് ശ്രദ്ധിച്ചാൽ കൈവിരലുകൾ മനോഹരമാക്കാം.
ഇതാ ചില പൊടിക്കൈകൾ...
നമ്മുടെ വീട്ടുപറമ്പിൽ സുലഭമായി ലഭിക്കുന്ന പപ്പായ, കൈകളുടെ ഭംഗി കൂട്ടാൻ പറ്റിയൊരു ഔഷധം കൂടിയാണ്. കൈവിരലുകളുടെ സൗന്ദര്യത്തിന് പപ്പായ ഉപോയോഗിക്കാൻ സാധിക്കുമെന്നത് അധികമാർക്കും അറിയാത്ത രഹസ്യമാണ്. കൈകളുടെ നിറം മങ്ങുന്നതായി തോന്നുകയാണെങ്കിൽ പഴുത്ത പപ്പായ ഉടച്ച് കൈകളിൽ പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ചെറുനാരങ്ങ, പാൽപ്പൊടി, തേൻ എന്നിവ ചേർത്ത് മിശ്രിതമുണ്ടാക്കി കൈകളിൽ പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഇത് കൈകളുടെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നു.
രാസവസ്തുക്കൾ ഉപയോഗിക്കുമ്പോൾ കൈയുറകൾ ധരിക്കുക. ഇത് ചർമ്മത്തിനെ ദോഷകരമായി ബാധിക്കുന്ന അണുക്കൾ കൈകളിലേക്ക് വരുന്നത് തടയുകയും ചെയ്യുന്നു.
കൈ കഴുകിയതിന് ശേഷം മൊയിചറയ്‌സർ ക്രീം പുരട്ടുക. വരണ്ട ചർമ്മത്തെ അകറ്റാൻ ഇത് സഹായിക്കും.