brinda-karat

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിയെ തള്ളി പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. കേസ് വ്യക്തിപരമാണെന്നും, പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും അവർ കൂട്ടിച്ചേർത്തു.

ആരോപണം ഉയർന്ന സാഹചര്യത്തിൽ അത് എന്താണെന്ന് പരിശോധിക്കുമെന്നും, എന്നാൽ കേസിൽ സി.പി.എം ഇടപെടില്ലെന്നും കേന്ദ്ര നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയിൽ താൻ ഉറച്ച് നിൽക്കുന്നെന്ന് പരാതിക്കാരി പറഞ്ഞു. ബന്ധത്തിന് തെളിവുകളുണ്ടെന്നും തനിക്കെതിരെ ബിനോയ് നൽകിയ പരാതിയെ നേരിടുമെന്നും യുവതി പറഞ്ഞിരുന്നു. കൂടാതെ ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.