food

നമ്മുടെ ആഹാര ശീലവും ലൈംഗികതയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായി നടത്തിയ പഠനത്തിൽ തെളിഞ്ഞത് ‌ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരാളുടെ ഭക്ഷണ താത്പര്യങ്ങളും അയാളുടെ കിടപ്പറയിലെ പെരുമാറ്റ രീതിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. എരിവുള്ള ഭക്ഷണം കഴിക്കാൻ ഇഷ്‌ടപ്പെടുന്നർ ലൈംഗികതയുടെ കാര്യത്തിലും ചൂടന്മാരായിരിക്കുമെന്നാണ് കണ്ടെത്തൽ. ഏതാണ്ട് 2000 അമേരിക്കൻ വംശജരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

food

എരിവുള്ള ഭക്ഷണം തങ്ങളുടെ തീൻമേശയിൽ ഉൾപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടവർക്ക് മറ്റുള്ളവരേക്കാൾ രണ്ടിരട്ടി ലൈംഗിക താത്പര്യമുണ്ടെന്നാണ് കണ്ടെത്തിയത്. പ്രമുഖ സോസ് ബ്രാൻഡായ എൽ യുകാടിക്കോയ്‌ക്ക് വേണ്ടി വൺപോളാണ് ഇത്തരമൊരു സർവേ നടത്തിയത്. എരിവുള്ള ഭക്ഷണം ഇഷ്‌ടപ്പെടുന്നവർ മറ്റുള്ളവരേക്കാൾ ലൈംഗിക കാര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നുണ്ട്. സാഹസികത ഇഷ്‌ട്ടപ്പെടുന്ന ഇക്കൂട്ടർ ഉച്ചത്തിൽ സംഗീതം കേൾക്കാനും വാഹനത്തിൽ അമിത വേഗത്തിൽ സഞ്ചരിക്കാനും താത്പര്യം കാണിക്കാറുണ്ട്. മാത്രവുമള്ള മറ്റുള്ളവരേക്കാൾ കൂടുതൽ യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്ന ഇക്കൂട്ടർ എന്നും പുതുമയുള്ള കാര്യങ്ങൾ തേടും. പുതിയ ആളുകളെ കാണാനും വ്യായാമം ചെയ്യാൻ ഇഷ്‌ടപ്പെടുന്നവരുമാണ് ഇക്കൂട്ടർ.

അതേസമയം, ഒരാളുടെ ഭക്ഷണശീലം വച്ച് അയാളുടെ കിടപ്പറയിലെ താത്പര്യങ്ങളെക്കുറിച്ച് അളക്കാനാവില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ശാരീരിക, മാനസിക ആരോഗ്യവും പങ്കാളികൾ തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴവും ലൈംഗിക താത്പര്യങ്ങളിൽ ഏറ്റകുറച്ചിലുണ്ടാക്കാം. കുറച്ച് ആളുകളെ മാത്രം നിരീക്ഷിച്ച് ഇങ്ങനെ പൊതുവായ കണ്ടെത്തൽ നടത്തുന്നത് അസാധ്യമാണെന്നും ഇക്കൂട്ടർ പറയുന്നു.