മാഞ്ചസ്റ്റർ: ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. കളിച്ച നാല് കളികളിലും തോറ്റ അഫ്ഗാന്റെ സെമി പ്രതീക്ഷകൾ അവസാനിച്ചതാണ്. നാലാം ജയമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. തുടർച്ചയായി നാലു കളികളിലും തോറ്റ അഫ്ഗാന്റെ സെമി സാദ്ധ്യത മങ്ങിയിരിക്കുകയാണ്. ചെറുമീനുകളായ അഫ്ഗാന് നഷ്ടപ്പെടാൻ ഒന്നുമില്ല. അതുകൊണ്ട് അട്ടിമറിക്ക് ഒരുങ്ങിയാണ് ഇറങ്ങുന്നത്.
ഇംഗ്ലണ്ടിനെതിരെ മികച്ച പോരാട്ടമെങ്കിലും ലക്ഷ്യമിട്ടാണ് അഫ്ഗാൻ കളത്തിലിറങ്ങുന്നത്. മറുവശത്ത് കരുത്തരായ ഇംഗ്ലണ്ട് ഇന്ന് അനായാസ ജയമാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനെതിരേ അപ്രതീക്ഷത തോൽവിയുണ്ടായത് മാത്രമാണ് അവർക്ക് തിരിച്ചടിയുണ്ടാക്കിയത്. ശേഷിച്ച മൂന്ന് മത്സരത്തിലും ആതിഥേയർ അനായാസ വിജയം നേടി. താരങ്ങളുടെ പരിക്ക് ഇംഗ്ലണ്ട് ടീമിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ബ്രിസ്റ്റോ, ജോ റൂട്ട്, ജോസ് ബട്‌ലർ, ബെൻ സ്‌റ്റോക്‌സ് എന്നിവർ ആദ്യ ഇലവനിൽ തന്നെ കളത്തിലിറങ്ങും.