seetha-lakshmi

ചലച്ചിത്ര പ്രവർത്തകയായ സീതാ ലക്ഷ്മി തന്റെ അച്ഛനെക്കുറിച്ച് എഴുതിയ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ- സാമൂഹിക പ്രവർത്തകനായ മുത്തേടത്ത് വേണുഗോപാലാണ് സീതയുടെ അച്ഛൻ. ഗാനരചയിതാവ് കൂടിയായ അദ്ദേഹം ഈ മാസം രണ്ടാം തീയതിയാണ് അന്തരിച്ചത്.

തനിക്ക് കിട്ടുന്ന മൊമന്റോ ഹാളിലെ ടേബിളിൽ അച്ഛൻ കാണുന്ന രീതിയിൽ വയ്ക്കുന്നതും, അദ്ദേഹം അത് എടുത്ത് നോക്കുന്നതുമൊക്കെ സീത ഓർക്കുന്നു. അച്ഛൻ മരിച്ചതിന് ശേഷം തനിക്ക് കിട്ടിയ മൊമന്റോ പതിവുപോലെ ആ ടേബിളിൽ വച്ചെന്നും ഇത്തവണ ചുമരിലിരിക്കുന്ന അച്ഛന്റെ ചിത്രത്തിന് താഴെയാണെന്ന് മാത്രമെന്നും സീത കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഓരോ സിനിമയുടെയും വിജയാഘോഷം കഴിഞ്ഞു എനിക്കു കിട്ടുന്ന മൊമെന്റോ കാണാൻ ഞാൻ വരുന്നതും കാത്തു കൊച്ചു കുട്ടിയുടെ ആകാംഷയോടെ ഇരിക്കുന്ന ഒരാൾ എന്റെ അച്ഛൻ ആയിരുന്നു.. പരിപാടി കഴിഞ്ഞു വൈകി എത്തുന്ന ഞാൻ മൊമെന്റോ ഹാളിലെ ടേബിളിൽ വെക്കും.. പിറ്റേ ദിവസം അച്ഛൻ ആദ്യം നോക്കുന്നത് അതായിരിക്കും എന്നു എനിക്കു അറിയാം.. എന്റെ പേരോ, കമ്പനിയുടെ പേരോ മാറ്റം ഒന്നും ഇല്ലേലും അച്ഛൻ അടിമുടി അതിനെ ഒന്നു പരിശോധിക്കും.. എന്നിട്ടു അതിനെ വീട്ടിൽ വരുന്ന എല്ലാവരും കാണാൻ പാകത്തിന് എവിടേലും വെക്കും... അതാണ് അച്ഛന്റെ പതിവ്...

നാളെ രാവിലെ അതു എടുത്തു നോക്കാനോ, വെക്കാനോ അച്ഛൻ ഇല്ല എന്നു എനിക്കു അറിയാമെങ്കിലും ഇന്നും പതിവ് പോലെ ഞാൻ അതു ടേബിളിൽ വെച്ചിട്ടുണ്ട്... ഇത്തവണ ചുമരിൽ ഇരിക്കുന്ന അച്ഛന്റെ ഫോട്ടോയ്ക്ക് താഴെ ആണെന്ന് മാത്രം... രാവിലെ ആ മൊമെന്റോ എടുത്തു നോക്കി "ചീരു" (അച്ഛൻ വിളിച്ചിരുന്നത് അങ്ങനെയാണ്) 'ഇതു ഇവിടെ വയ്ക്കാം' എന്നു പറയാൻ അച്ഛൻ ഇല്ലേലു ,ഇതു അച്ഛനുള്ളതാ Acha, this is for you.. The one who never ever questioned my decisions and never stopped me