ചെന്നൈ: വേനലവധിക്ക് ശേഷം ക്ലാസുകൾ ആരംഭിക്കുന്ന ദിവസം ചെന്നൈയിൽ വിദ്യാർത്ഥികൾ ബസ് ഡേയായി ആഘോഷിക്കാറുണ്ട്. യാത്രക്കാരെ ശല്യം ചെയ്തും ബസിന് മുകളിൽ വലിഞ്ഞു കയറിയുമുള്ള ആഘോഷം ഉപേക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി ഇത്തവണയും ഒരു കൂട്ടം വിദ്യാർത്ഥികൾ ബസ് ഡേ അഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ബസിന് മുകളിൽ വലിഞ്ഞുകയറി യാത്ര ചെയ്തു. ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോൾ മുപ്പതോളം പേർ റോഡിലേക്ക് വീണു.
വീഴ്ചയിൽ കുറച്ച്‌പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെന്നൈ പച്ചയപ്പകോളേജിലെയും അംബേദ്കർ കോളേജിലെയും വിദ്യാർഥികൾ ബസ് ഡേ ആഘോഷിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്. വീഡിയോ വൈറലായതോടെ ആഘോഷ പരിപാടിയിൽ പങ്കെടുത്ത ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Look what happened on Chennai Bus Day celebrations. 🙃🙃🙃 pic.twitter.com/Z6UHawD7DX
— Naveen N (@tweetstonaveen) June 18, 2019